തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ കെ.സി.വൈ.എം പ്രവർത്തകൻ സനു സാജൻ പടിയറയിലിനെ കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. അതിരൂപതയിലെ കുശവർക്കൽ ഇടവകാംഗമായ സനു സാജൻ പടിയറയിൽ 2023 – 24 കാലയളവിൽ കെ.സി.വൈ.എം അതിരൂപത പ്രസിഡന്റായും 2022-23 കാലയളവിൽ അതിരൂപതയുടെ യുവജന ശുശ്രൂഷയുടെ ഉപാദ്ധ്യക്ഷനായും 2019-20, 2020-21 കാലയളവിൽ കെ.സി.വൈ.എം രൂപത സെക്രട്ടറിയായും സേവനം ചെയ്തിട്ടുണ്ട്.