കുന്നുംപുറം: കുന്നുംപുറം നിത്യസഹായ മാതാ ദേവാലയത്തിലെ ചൈൽഡ് പാർലമെന്റ് അംഗങ്ങൾ കുന്നുംപുറം പ്രദേശത്ത് ലഹരി വിരുദ്ധ ബോധവൽക്കരണത്തിനായി ഫ്ലാഷ് മോബ് ( മുക്തി) അവതരിപ്പിച്ചു. ലോകത്താകമാനം ലഹരിയുടെ ഉപയോഗം വർധിക്കുമ്പോൾ ഇതൊരു സാമൂഹ്യ വിപത്താണെന്നു വിളിച്ചോതുന്ന തരത്തിലുള്ള ബോധവൽക്കരണം ആയിരുന്നു കുട്ടികൾ പ്രദേശവാസികൾക്ക് നൽകിയത്. കുന്നിൽ റെസിഡൻസിന്റെ വാർഷികാഘോഷ പരിപാടിയിൽ ഫാദർ ഷാജു വില്യം മുഖ്യപ്രഭാഷണം നടത്തുകയും ചൈൽഡ് പാർലമെന്റ് മിനിസ്റ്റർ റിയ ജോയ് പരിസ്ഥിതി സംരക്ഷണ സന്ദേശവും നൽകി. തുടർന്ന് ചൈൽഡ് പാർലമെന്റ് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു