തിരുവനന്തപുരം അതിരൂപത ചൈൽഡ് കമ്മിഷന്റെ നേതൃത്വത്തിൽ എൽ പി വിഭാഗം കുട്ടികൾക്കായ് കിഡ്സ് ഡേ സംഘടിപ്പിച്ചു. വെള്ളയമ്പലം ആനിമേഷൻ സെൻ്ററിൽ വച്ച് നടന്ന സമ്മേളനം അജപാലന ശുശ്രൂഷ ഡയക്ടർ റവ.ഫാ. ഡാർവിൻ പീറ്റർ കിഡ്സ് ഡേ ഉദ്ഘാടനം ചെയ്തു. ചൈൽഡ് കമ്മീഷൻ ഡയറക്ടർ ഫാ നിജു അജിത് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ര. ഷാമിനോ സ്വാഗതം ആശംസിച്ചു. കുട്ടികൾക്കായ് നടത്തിയ ആക്ഷൻ സോങ് മത്സരത്തിൽ വിവിധ ഇടവകകളിൽ നിന്നായ് 11 ടീമുകൾ മാറ്റുരച്ചു. രണ്ടു ഘട്ടങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
ഒന്നാം സ്ഥാനം മുരുക്കുമ്പുഴ സെന്റ് അഗസ്റ്റിൻ ഇടവകയിൽ നിന്നെത്തിയ കുട്ടികൾ കരസ്തമാക്കി. രണ്ടാം സ്ഥാനം അരയത്തുരുത്തി ഓൾ സെയ്ന്റ്സ് ഇടവകയിലെ കുട്ടികളും, മൂന്നാം സ്ഥാനം നമ്പ്യാതി വേളാങ്കണ്ണി മാതാ ഇടവകയിലെ കുട്ടികളും കരസ്തമാക്കി.
ആക്ഷൻ സോങ് വിത്ത് ഓഡിയോ വിജയികളായി വലിയതുറ സെന്റ് ആന്റണിസ് ഇടവക ഒന്നാം സ്ഥാനവും,രണ്ടാം സ്ഥാനം താഴംപള്ളി സെന്റ് ജെയിംസ് ഇടവകയും, മൂന്നാം സ്ഥാനം ലൂർദ്പുരം ഔർ ലേഡി ഓഫ് ലൂർദ്സ് ഇടവകയും സ്വന്തമാക്കി.
വിജയികൾക്ക് വിധികർത്താക്കളായ റവ ഫാ.ആന്റോ ബൈജു, ശ്രീമതി.ആര്യാ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.