തിരുവനന്തപുരം അതിരൂപത കുടുംബപ്രേക്ഷിത ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പുതുവത്സരാഘോഷങ്ങളിൽ നിറവായി ബധിര സഹോദരങ്ങളുടെ കൂടിവരവ്. ഇന്ന് വി. ജിയന്ന ഹാളിൽ വച്ച് സംഘടിപ്പിച്ച കൂട്ടായ്മ അതിരൂപത കുടുംബ ശുശ്രൂഷ സമിതി ഡയറക്ടർ ഫാ. ക്രിസ്റ്റൽ റൊസാരിയോ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കുടുംബ ശുശ്രൂഷ സമിതി അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജനിസ്റ്റൻ ബധിര സഹോദരങ്ങൾക്ക് ആശംസകളർപ്പിച്ചു സംസാരിച്ചു.
കുടുംബ ശുശ്രൂഷ സമിതി സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി ആദരിച്ചു. ബധിര സഹോദരങ്ങളുടെ കലാവിരുന്നും കൂട്ടായ്മക്ക് കൂടുതൽ നിറമേകി. അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി 40 ബധിര സഹോദരങ്ങളാണ് പരിപാടിയിൽ പങ്കാളികളായത്.
ബധിരർക്കായുള്ള അതിരൂപത തലത്തിൽ ദിവ്യബലി അർപ്പണത്തെപ്പറ്റിയും, കൂട്ടായ്മയുടെ ഭാവി പ്രവർത്തനങ്ങളെ പറ്റിയുമുള്ള ചർച്ചകൾ നടത്തി, ഓരോ ഇടവകകളിൽ നിന്നും പ്രതിനിധികളെ തിരഞ്ഞെടുക്കുകയും ചെയ്തു. വിവിധ ഇടവകകളിൽ നിന്നുമെത്തിയ സിസ്റ്റേഴ്സും പരിപാടിയിൽ സന്നിഹിതരായിരുന്നു.