വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാർപാപ്പായുടെ വിയോഗത്തെ തുടര്‍ന്ന് വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങ് മാറ്റിവച്ചു. കൗമാരക്കാരുടെ ആഗോള ജൂബിലി സംഗമത്തിനിടെ ഏപ്രിൽ 27 ഞായറാഴ്ചയാണ് വത്തിക്കാന്‍ ചടങ്ങ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. വിശുദ്ധ പദവി പ്രഖ്യാപനത്തിനായി 80,000-ത്തിലധികം കൗമാരക്കാർ ഒത്തുകൂടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് സുവിശേഷ വൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററി അറിയിച്ചു. അമേരിക്ക, ബ്രസീൽ, ഇന്ത്യ, സ്പെയിൻ, പോർച്ചുഗൽ, ഫ്രാൻസ്, ഉക്രെയ്ൻ, യു.കെ, ജർമ്മനി, ചിലി, വെനിസ്വേല, മെക്സിക്കോ, ഓസ്ട്രേലിയ, അർജന്റീന നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കൾ കൗമാരക്കാരുടെ സംഗമത്തിനായി രജിസ്റ്റർ ചെയ്തിരുന്നു.