പുല്ലുവിള: പുല്ലുവിള ഫൊറോൻ അൽമായ ശുശ്രൂഷയുടെ നേതൃത്വത്തിൽ വിവിധ ഇടവകകളിൽ സെമിത്തേരി ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. നവംബർ മാസം പരേതാത്മാക്കളുടെ സ്മരണയും പ്രാർത്ഥനയും നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സെമിത്തേരി ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ ഫൊറോന അൽമായ ശുശ്രൂഷ വിവിധ ഇടവകകൾക്ക് നിർദ്ദേശം നൽകിയത്. ഇതിന്റെയടിസ്ഥാനത്തിൽ തെക്കേകൊല്ലങ്കോട് ഇടവക മുതൽ ഫൊറോനയിലെ വിവിധ ഇടവകകളിൽ അല്മായരുടെയും വിവിധ ശുശ്രൂഷകളിലെ അംഗങ്ങളുടെയും നേതൃത്വത്തിൽ സെമിത്തേരി വൃത്തിയാക്കി. സെമിത്തേരി ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്ത ഏവരെയും ഫൊറോന അൽമായ ശുശ്രൂഷ സമിതി അഭിനന്ദനങ്ങളും കൃതജ്ഞതയും രേഖപ്പെടുത്തി.