തിരുവനന്തപുരം : ഫിഷറീസ് വകുപ്പ് മന്ത്രി അബ്ദുൾ ഗഫൂർ ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോയുമായി കൂടിക്കാഴ്ച നടത്തി. വെള്ളയമ്പലത്തെ സഭാ ആസ്ഥാനത്തെത്തിയ മന്ത്രിയെ സഭാ അധികൃതർ സ്വീകരിച്ചു. ആർച്ച് ബിഷപ് ഡോ.തോമസ് ജെ. നെറ്റോയുമായുള്ള കൂടിക്കാഴ്ച സൗഹാർദപരമാണെന്നും സഭയുടെ ആശങ്കകൾ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. മുതലപ്പൊഴിയിലെ അപകടങ്ങൾ ഒഴിവാക്കാൻ നടപടിസ്വീകരിക്കും. മഴക്കാലത്തിനു മുമ്പ് ഇതിനു പരിഹാരമുണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി.പൊഴിയുരിൽ തകർന്ന റോഡ് പുനർ നിർമ്മിക്കണമെന്നും സ്ഥലം ജില്ലാ കളക്ടർ സന്ദർശിക്കണമെന്നും അതിരൂപത നേതൃത്വം ആവശ്യപ്പെട്ടു. സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് ആർ., അതിരൂപത ചാൻസിലർ ഫാ. ജോസ് ജി., അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ. ബീഡ് മനോജ്, കെആർഎൽസിസി സെക്രട്ടറി പാട്രിക് മൈക്കിൾ എന്നിവർ സന്നിഹിതരായിരുന്നു.
