ശാന്തിപുരം: തിരുവനന്തപുരം അതിരൂപതയിലെ പുതുക്കുറിച്ചി ഫൊറോനയിൽ ഫൊറോന ബിസിസി കമ്മീഷന്റെ നേതൃത്വത്തിൽ പഠനശിബിരം നടത്തി. സെപ്റ്റംബർ 22 ആം തീയതി രണ്ടുമണിമുതൽ നാലുമണിവരെ ശാന്തിപുരം സെന്റ് ജോസഫ് ഇടവകയിൽ വച്ച് നടത്തിയ പഠനശിബിരിത്തിലെ വിഷയം ‘ബൈബിൾ വ്യാഖ്യാനം’ എന്നതായിരുന്നു.
ബി സി സി കോഡിനേറ്റർസിനും, സിസ്റ്റർ ആനിമേറ്റേഴ്സിനും, റിസോഴ്സ് ടീം അംഗങ്ങൾക്കുമായി നടത്തിയ പരിപാടി ഫൊറോന വികാരി റവ. ഫാ. ഹൈസിന്ത് എം നായകം ഉദ്ഘാടനം ചെയ്തു. ക്ലാസിന് റവ. ഫാ. മരിയ മൈക്കിൾ നേതൃത്വം നൽകി. പങ്കെടുത്തവർക്ക് ബൈബിൾ വ്യാഖ്യാനം നടത്തേണ്ട രീതികളെക്കുറിച്ചും അതുവഴി ബിസിസി കൂട്ടായ്മകളിലെ ബൈബിൾ വിചിന്തനം കാര്യക്ഷമമാക്കാമെന്നതിനെക്കുറിച്ചും ഏറെ സഹായകരമായി. വിവിധ ഇടവകകളിൽ നിന്നായി 47 അംഗങ്ങൾ പങ്കെടുത്ത ക്ലാസ്സിൽ ഫൊറോന സെക്രട്ടറി ശ്രീമാൻ യൂജിൻ ഹെൻട്രി എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു