പുതുക്കുറിച്ചി: മനുഷ്യക്കടത്തിന് ഇരയാകാതിരിക്കാൻ ബോധവത്ക്കരണ ക്ലാസ് നടത്തി പുതുക്കുറിച്ചി ഫൊറോന യുവജന, സാമൂഹ്യ ശൂശ്രൂഷ സമിതികൾ. തൊഴിൽ വാഗ്ദാനങ്ങളിൽ വഞ്ചിക്കപ്പെട്ട് ജീവിതം തകരുന്നവരുടെ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ബോധവത്ക്കരണവുമായി സമിതികൾ മുന്നിട്ടിറങ്ങിയത്.
ആഗസ്റ്റ് 25, ഞായറാഴ്ച സെന്റ് ഡൊമനിക് വെട്ടുകാട് നടന്ന പരിപാടിയിൽ സാമൂഹ്യ ശുശ്രൂഷ ഫൊറോന കോ-ഓർഡിനേറ്റർ ഫാ. പോൾ ജി. അധ്യക്ഷത വഹിച്ചു. യുവജന ശുശ്രൂഷ ഫൊറോന കോ-ഓർഡിനേറ്റർ ഫാ. പ്രദീപ് ഊൂ ഉദ്ഘാടനം ചെയ്തു. കൈരളി ടി.വി. പ്രവാസ ലോകം സെക്രട്ടറി ശ്രീ. റഫീഖ് റാവുത്തർ മനുഷ്യക്കടത്തിനിരയാവുന്ന സാഹചര്യങ്ങളെക്കുറിച്ചും അതിൽ വീഴാതിരിക്കാനുള്ള മുൻ കരുതലുകളെക്കുറിച്ചും ക്ലാസ് നയിച്ചു. അതിരൂപത പ്രവാസി കമ്മിഷൻ എക്സി. സെക്രട്ടറി ഫാ. സ്റ്റാലിൻ ഫെർണാണ്ടസ്, കോ-ഓർഡിനേറ്റർ സിസ്റ്റർ സുജ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ആനിമേറ്റർമാരായ സിസ്റ്റർ വിനീത, ശ്രീമതി പ്രീജ രാജൻ എന്നിവർ സ്വാഗതവും കൃതജ്ഞതയുമേകി. കാലികപ്രസക്തിയുള്ള വിഷയത്തിന്മേൽ നടത്തിയ പരിപാടിയിൽ നിരവധി യുവജനങ്ങൾ പങ്കെടുത്തു.