പുതിയതുറ: കുഞ്ഞുനാൾ മുതൽ മത്സ്യബന്ധനം മാത്രം ജീവിതമാർഗമായി സ്വീകരിച്ച് പുതിയതുറ വാറ്തട്ട് പുരയിടത്തിൽ ദൈവം ദാനമായി നൽകിയ തന്റെ ജീവിതപങ്കാളി മരിയദാസിയേയും ചേർത്തുപിടിച്ച് പ്രാർത്ഥനയിൽ വളർന്നുവന്ന തന്റെ കുടുംബജീവിതത്തിൽ ദൈവം മൂന്ന് മക്കളെ നൽകി അനുഗ്രഹിച്ചു. മൂത്തമകൻ ഇഗ്നേഷ്യസ് ജൂലിയാനെയും, മകൾ ശോഭജൂലിയാനെയും വൈദീകനായും, കന്യാസ്ത്രീയായും ദൈവത്തിനായ് സമർപ്പിച്ച മാതാപിതാക്കളെ ഇടവകയുടെ സഹവികാരി ഫാ. ഫ്രഡി വർഗീസിന്റെയും, സലേഷ്യൻ കോൺവെന്റ് സുപ്പീരിയർ സിസ്റ്റർ അനീറ്റായുടെയും,ഷോൺ സ്റ്റർട്ട് കോൺവെന്റ് സുപ്പീരിയർ സിസ്റ്റർ റിൻസിയുടെയും, ഡീക്കൻ ഇഗ്നേഷ്യസിന്റേയും, യൗസേപ്പിതാസഭയുടെ പ്രസിഡന്റ് ലീൻവറീതിന്റെയും, കാഷ്യർ യേശുദാസൻ മൊറായിസിന്റേയയും സാന്നിധ്യത്തിൽ ആദരിച്ചു.