തൂത്തൂർ: തൂത്തൂർ ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതിയും സെന്റ് ജൂഡ്സ് കോളേജും സംയുക്തമായി വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. ചൈൽഡ് പാർലമെന്റ്, സപ്പ്ളിമെന്ററി വിദ്യാർത്ഥികൾ പങ്കെടുത്ത പരിശീലനത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ആനിയറ്റ് അധ്യക്ഷത വഹിച്ചു. സഫയർ അക്കാഡമി കോ-ഓർഡിനേറ്റർ ഡോ. ആർ. ശക്തി പ്രസാദ് ക്ലാസ് നയിച്ചു. ഡോ. റ്റി. നിക്കോളാസ്, ഡോ. കെ. ജോൺബോസ്കോ, ലയോള രാജ്, ഫെറോന ആനിമേറ്റർ കനീജ പീറ്റർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തൊഴിൽ മേഖലകൾ, അഭിരുചിക്കനിസരിച്ചുള്ള കോഴ്സുകൾ തിരഞ്ഞെടുക്കേണ്ട വിധം, ഉപരി പഠനം എന്നിവ ക്ലാസിൽ വിശദീകരിച്ചു.

