തൂത്തൂർ: തൂത്തൂർ ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി തൂത്തൂർ ഇടവകയിൽ ഫസ്റ്റ് എയ്ഡ് പരിശീലനം നൽകി. കൊല്ലങ്കോട് ഫയർ & സേഫ്റ്റി ഓഫീസിലെ സതീഷിന്റെ നേതൃത്വത്തിലുള്ള ടീം പരിശീലനത്തിന് നേതൃത്വം നൽകി. വിവിധ അത്യാഹിതങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലകളെയും നൽകേണ്ട പ്രഥമ ശുശ്രൂഷകളെയും കുറിച്ചുള്ള പരിശീലനം വളരെ പ്രയോജനകരമായിരുന്നു. തൂത്തൂർ ഇടവക സഹവികാരി ഫാ. സൂസൈ ആന്റണി, പാരിഷ് കൗൺസിൽ സെക്രട്ടറി വിപിൻ, ഇടവക സാമൂഹ്യ ശുശ്രൂഷ സമിതി, എക്സിക്യൂട്ടീവ് അംഗങ്ങൾ, ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി ആനിമേറ്റർ കനിജ പീറ്റർ എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികളും, യുവജനങ്ങളും, മുതിർന്നവരുമുൾപ്പെടെയുള്ളവർ പങ്കെടുത്ത പരിശീലന പരിപാടിയിൽ ലഘുലേഖകളും വിതരണം ചെയ്തു.

