കാരയ്ക്കാമണ്ഡപം: ഉരുൾ പൊട്ടലിനെ തുടർന്ന് ജീവിതം തകർന്ന വയനാട് ജനതയ്ക്ക് താങ്ങാകാൻ വ്യതസ്തമായ മാർഗ്ഗം സ്വീകരിച്ച് കാരയ്ക്കാമണ്ഡപം ഇടവകയിലെ സ്വയം സഹായസംഘങ്ങൾ. വയനാട് ജനതയെ സഹായിക്കാൻ അതിരൂപത രൂപം നൽ കിയ ധനസഹായ പദ്ധതിയിലേക്കാവശ്യമായ തുകകണ്ടെത്താൻ ബിരിയാണി ചലഞ്ചിലൂടെ 25000/- രൂപ സ്വരൂപിച്ചു. ആഗസ്റ്റ് 25 ഞായറാഴ്ച സ്വരൂപിച്ച തുക അതിരൂപതയിൽ എത്തിച്ചതായി ഇടവക വികാരി ഫാ. ജോൺസൺ അലക്സാണ്ടർ അറിയിച്ചു. വ്യത്യസ്തമായ ആശയത്തിലൂടെ തുകസമാഹരിക്കാൻ പ്രയത്നിച്ച സ്വയംസഹായ സംഘങ്ങളിലെ എല്ലാ അംഗങ്ങൾക്കും ഇടവകവികാരി നന്ദിയും പ്രാർത്ഥനകളും നേർന്നു.