വലിയതുറ: ഇന്റർനാഷണൽ എയർഗൺ ഷൂട്ടിംഗ് മത്സരത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കി വലിയതുറ സെന്റ് സേവിയേഴ്സ് ഇടവകയിലെ തീർത്ഥ M. ജോളി. 2026 ജനുവരി മാസം ഗോവയിൽ നടന്ന നാഷണൽ എയർഗൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടി വെങ്കല മെഡൽ കരസ്ഥമാക്കിയതിനെ തുടർന്നാണ് തായ്‌ലാൻഡിൽ വച്ച് നടന്ന ഇന്റർനാഷണൽ എയർഗൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. 2026 മെയ് 5-ന് തായ്‌ലാൻഡിൽ വച്ച്നടന്ന ഇന്റർനാഷണൽ എയർഗൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ കരസ്ഥമാക്കി രാജ്യത്തിന് അഭിമാനമായി. തിരുവനന്തപുരം അതിരൂപതയിൽ വലിയതുറ ഫെറോനയിൽ സെന്റ് സേവിയേഴ്സ് ഇടവകയിലെ ജോളി- മീഡിയ ദമ്പതികളുടെ മകളാണ് തീർത്ഥ എം. ജോളി. തോപ്പ് സെന്റ് റോക്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

