വെള്ളയമ്പലം: ഗ്രാമസഭകളിൽ ഇടവക അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടുകൂടി പാളയം ഫൊറോനിയിൽ ഗ്രാമസഭ പരിശീലന ക്ലാസ് സാമൂഹ്യ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ നടന്നു. വെള്ളയമ്പലം സെൻ്റ്. സേവിയേഴ്സ് ഹാളിൽ വച്ച് നടന്ന ഏകദിന പരിശീലന ക്ലാസിൽ മുൻ ജില്ലാ വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല ഫാക്കൽറ്റി അംഗം ശ്രീ. സാദനരാജൻ ജനകീയ ആസൂത്രണ പദ്ധതികളെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ് നയിച്ചു. ശ്രീ. സുജിത്ത് എഡ്വവിൻ നേതൃത്വ പരിശീലന ക്ലാസ് നടത്തി.
ഫൊറോനയിലെ യുവജനങ്ങളെ പിഎസ്‌സി പഠനം പ്രോത്സാഹിപ്പിക്കണമെന്നും സർക്കാർ മേഖലയിൽ ഉയർന്ന ജോലികൾ നേടിയെടുക്കുവാൻ അവരെ തയ്യാറാക്കണമെന്നും സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ ഫാഷൻ ആഷ്ലിൻ ജോസ് അംഗങ്ങളോട് ആഹ്വാനം ചെയ്തു. വിവിധ ഇടവകയിൽ നിന്ന് 58 അംഗങ്ങളും സന്നിഹിതരായിരുന്ന പരിശീലന പരിപാടിയിൽ രൂപതാ കപ്പാസിറ്റി കോർഡിനേറ്റർ ശ്രീമതി ലീജ സ്റ്റീഫൻ, ഫൊറോന ഇൻ ചാർജ് സി.സ്വപ്ന ഫൊറോന റീജിണൽ ആനിമേറ്റർ ശ്രീമതി റീന എന്നിവർ ആവശ്യമായ ക്രമീകരണങ്ങൾ നടത്തി.