ലഹരി വിരുദ്ധ ആരോഗ്യ പരിസ്ഥിതി സൗഹൃദ ഗ്രാമം എന്ന ആശയവുമായി പരിസ്ഥിതി വാരാചരണ പരിപാടിക്ക് മുട്ടട ഹോളിക്രോസ്സ് എൽ.പി സ്കൂളിൽ തുടക്കം കുറിച്ചു. പേട്ട ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിലാണ് പരിസ്ഥിതി വാരാചരണ പരിപാടിക്ക് തുടക്കമായത്. സ്കൂൾ മാനേജർ ഫാ. ഫ്രാൻസിസ് ഏഴാനിക്കാട്ട് സ്കൂൾ പരിസരത്തിൽ തൈകൾ വച്ച് പിടിപ്പിച്ചുകൊണ്ട് പരിപാടി ഉത്ഘാടനം ചെയ്തു.
പരിപാടിയിൽ സാമൂഹ്യ ശ്രൂഷ സമിതി അംഗങ്ങളായ ശ്രീ.ഹ്യൂബർട്ട്,ശ്രീ ബിനോയ്, ശ്രീമതി. ഹെലൻ നിമ്മി സ്കൂളിൽ നിന്നും എച്.എം, അധ്യാപകർ എന്നിവരും സന്നിഹിതരായിരുന്നു. പോസ്റ്റർ മേക്കിങ് മത്സരം, ആരോഗ്യവും പരസ്ഥിതിയും എന്ന വിഷയത്തിൽ വിമുക്തി മിഷനുമായി ചേർന്ന് ബോധവൽക്കരണം, റാലി, ഡോക്യുമെന്ററി തുടങ്ങിയ പരിപാടികൾ വരും ദിവസങ്ങളിൽ നടത്തുമെന്ന് സംഘാടകർ അറിയിച്ചു.