അതിരൂപതയിലെ നിർധനരായ ക്യാൻസർ രോഗികൾക്ക് കരുതലിന്റെ കരം നീട്ടി ബി. സി. സി കമ്മീഷൻ. അതിരൂപതയിലെ ഒമ്പത് ഫെറോനകളിലെ 536 രോഗികളാണ് ഈ കരുതലിന്റെ ഭാഗമായി ബി. സി. സി കമ്മീഷൻ കണ്ടെത്തി സഹായിച്ചത്. പുല്ലുവിള ഫെറോനയിൽ 2,40,000രൂപയും വലിയതുറ- 198000,അഞ്ചുതെങ്ങു-177000, തൂത്തൂർ -351000,കോവളം -300000,പുതുക്കുറിച്ചി -213000,കഴക്കൂട്ടം -42000,പാളയം 72000, പേട്ട 12000 രൂപയുമാണ് വിതരണം ചെയ്തത്. 16,08,000 രൂപയാണ് ആകെ രോഗികൾക്ക് കൈമാറിയത്.
ഇടവക, ബി. സി. സി തലങ്ങളിൽ നിന്നും, ഒപ്പം സംഭാവനയായും സമാഹരിച്ച തുകയാണ് ഇതിനായി വിനിയോഗിച്ചത്. ഫ്രാൻസിസ് പാപ്പയുടെ സിനഡ് പ്രഖ്യാപനം കൂട്ടായ്മയിലൂടെയും കൂടി വരുവാനും പങ്കുവയ്ക്കുവാനും പ്രേക്ഷിതമാർഗ്ഗത്തിലൂടെ സഞ്ചരിക്കുവാനുമുള്ള മാർഗമായിട്ടാണ് സഭ നോക്കി കാണുന്നത്. പങ്കാളിത്തത്തിലൂടെ പങ്കുവയ്ക്കുന്നതിന്റെ ഉത്തമ മാതൃകയായി മാറി ബി. സി. സി കമ്മീഷന്റെ ഈ കാരുണ്യ പ്രവർത്തി.