തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദേ ദേവൂസ് ദൈവാലയത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ‘ഒറേമൂസ് 2022’ (oremus) സമാപിച്ചു. ‘ഒറേമൂസ്’ (oremus) അഥവ നമ്മുക്ക് പ്രാർത്ഥികാം എന്ന ആശയാടിസ്ഥാനത്തിൽ മൂന്ന് ദിവസം നീളുന്ന അവധിക്കാല വിശ്വാസ ഉത്സവത്തിനാണ് അവസാനം കുറിച്ചത്.
ഇത് സഭ ആവശ്യപ്പെടുന്നത് പോലെ നമ്മുടെ ഇടവകയിലെ കുട്ടികളുടെ സിനഡാത്മക കൂട്ടായിമയാണ് സംഭവിച്ചത് എന്ന് സഹവികാരി റെവ.ഫാ.വിജിൽ ജോർജ് സമാപന സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. ഇടവക മതബോധന സമിതിയുടെ നേതൃത്വത്തിൽ സഹവികാരി റെവ.ഫാ.വിജിൽ ജോർജിൻറെ മേൽനോട്ടത്തിലാണ് അവധിക്കാല വിശ്വാസ ഉത്സവത്തിന് തുടക്കം കുറിച്ചത്. ‘വചനത്തിലൂടെ’, ‘കൂദാശകളിലൂടെ’, ‘സഭയോടൊപ്പം’ നമ്മുക്ക് പ്രാർത്ഥികാം എന്ന ആശയം മുൻനിർത്തിയാണ് ‘ഒറേമൂസ്’ അരങ്ങേറിയത്.
ഇടവകയിലെ തന്നെ വൈദിക വിദ്യാർത്ഥികളായ ഡി. ദീപു, ബ്ര. ജിബിൻ, ബ്ര. ബിജോയ്, ബ്ര. ഫെഡറിക്ക് എന്നിവരായിരുന്നു ക്ലാസ്സുകൾ കൈകാര്യം ചെയ്തത്. പ്രസ്തുത സമ്മേളനത്തിൽ ഇടവക വികാരി ജോർജ് ഗോമസ്, ഇടവക കൗൺസിൽ അംഗങ്ങൾ, മതബോധന ഹെഡ് മാസ്റ്റർ ആൻ്റണി, സെക്രട്ടറി സ്റ്റെഫി എന്നിവർ പങ്കെടുത്തു. മൂന്ന് ദിവസത്തെ ക്ലാസ്സുകളിൽ ഏകദേശം 500 ൽ പരം കുട്ടികൾ പങ്കെടുത്തു.