ഫുട്ബാൾ കായിക ലോകത്തിനു നിരവധി താരങ്ങളെ വാഗ്ദാനം ചെയ്ത തിരുവനന്തപുരം അതിരൂപതയുടെ തീരദേശത്തിനും ഇന്ത്യൻ അണ്ടർ 19 ടീമിലേക്ക് ഉറച്ച കാൽവെപ്പുമായി വെട്ടുകാട് സ്വദേശിയായ ഷോൺ റോജർ. ക്രിക്കറ്റ് ചരിത്രത്തിൽ വിനൂ മങ്കാദ് ട്രോഫി അണ്ടർ 19 മത്സരത്തിൽ ആദ്യമായി കേരളം ടീം വിജയികളാകുമ്പോൾ ഷോൺ റോജർ അടിച്ച് കൂട്ടിയ കൂറ്റൻ സ്കോർ കളിയുടെ വഴിത്തിരിവായിരുന്നു.
നിരവധി ഇതിഹാസ താരങ്ങളുടെ തുടക്കവും ഇന്ത്യൻ അണ്ടർ 19 ടീമിലൂടെ ആയിരുന്നു. അതിരൂപതയിലെ വെട്ടുകാട് ഇടവക സ്വദേശികളായ ശ്രീമാൻ റോജർ ഫെർണാണ്ടസിന്റെയും ശ്രീമതി പാട്രിക് റോജറിന്റെയും രണ്ടു മക്കളിൽ രണ്ടാമനാണ് ഷോൺ റോജർ. കാൽപ്പന്ത് കളിയുടെ പാരമ്പര്യം പേറുന്ന തീരദേശഗ്രാമത്തിൽ നിന്നും വേറിട്ട് ക്രിക്കറ്റിന്റെ പാതയിൽ ഉയർന്നു വരുന്ന പുതിയൊരു താരോദയത്തെ വലിയ പ്രതീക്ഷയോടെ തന്നെയാണ് നോക്കിക്കാണുന്നത്.