ശാന്തിപുരം: ശാന്തിപുരം ഇടവകയിൽ 8 മുതൽ PG വരെയുള്ള വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും വേണ്ടി കരിയർ ഗൈഡൻസ് ക്ലാസ് നടത്തി. മെയ് 24 ഞായറാഴ്ച നടന്ന പരിപാടി ഇടവക വികാരി ഫാ. ഹയിസിന്ത് എം. നായകം ഉദ്ഘാടനം ചെയ്തു. കെമിസ്ട്രി അധ്യാപകനും വിദ്യാർഥികളുടെ മെന്ററുമായ ഡോ. സജീവ് കുമാർ ക്ലാസുകൾക്ക് നേതൃത്വം നൽകി. SSLC/+2/ DC/ PG പഠനത്തിൻ്റെ ആവശ്യകത, ടെക്നിക്കൽ/മെഡിക്കൽ/ എഞ്ചിനീയറിംഗ്/ ITI/ മനശാസ്‌ത്രം/ ബയോകെമിസ്ട്രി/ AI തുടങ്ങിയ വിവിധ വിഷയങ്ങൾ, വിവിധ ജോലി സാദ്ധ്യതകൾ, അവക്കനുയോജ്യമായ കോഴ്‌സുകൾ എന്നിവ ക്ലാസിൽ വിവരിച്ചു. ഇടവക വിദ്യാഭ്യാസ സമിതി കൺവീനർ ജിൻസി ഫ്രാങ്കോയും, പ്രവർത്തകരും ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. ഫെറോന ആനിമേറ്റർ സന്നിഹിതയായിരുന്നു. മേരി അഥീന കൃതജ്ഞതയേകി.
