വെട്ടുത്തുറ: പുതുക്കുറിച്ചി ഫൊറോനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘Legacy: The campfire reunion’ (ലെഗസി: ദ ക്യാമ്പ് ഫയർ റീയൂണിയൻ) മെയ് 24 ഞായറാഴ്ച വെട്ടുത്തുറ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ അങ്കണത്തിൽ വച്ച് നടന്നു. ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നുള്ള മുൻകാല കെ.സി.വൈ.എം. പ്രവർത്തകരും നിലവിലെ യുവജനങ്ങളും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു. പ്രത്യാശയുടെയും ഒത്തുചേരലിന്റെയും പ്രതീകമായി ക്യാമ്പ് ഫയർ തെളിയിച്ചതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തരുവനന്തപുരം അതിരൂപതാ ഡയറക്ടർ ഫാ. ഡാർവിൻ ഫെർണാണ്ടസ്, അതിരൂപത കെ.സി.വൈ.എം. പ്രസിഡന്റ് രാജീവ്, ഫൊറോന ഡയറക്ടർ ഫാ. പ്രദീപ് സേവിയർ ഒ.സി.ഡി, കെസിവൈഎം പുതുക്കുറിച്ചി ഫെറോനാ പ്രസിഡന്റ് സോജൻ ജോണി, ഫൊറോന എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പഴയകാല ഓർമ്മകളും കെ.സി.വൈ.എം. പ്രസ്ഥാനത്തിന്റെ വളർച്ചയിൽ തങ്ങൾ വഹിച്ച പങ്കും മുൻകാല നേതാക്കൾ പുതിയ തലമുറയുമായി പങ്കുവെച്ചു.

