വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലുള്ള സ്കൂളുകളിലെ വിരമിച്ച അധ്യാപകരുടെ വാർഷിക സംഗമം നടന്നു. ആർസി സ്കൂളുകളിലെ വിരമിച്ച ആധ്യാപകരുടെ കൂട്ടായ്മയായ അസോസിയേഷൻ ഓഫ് റിട്ടയേർഡ് ടീച്ചേഴ്സ് & സ്റ്റാഫ് (ആർട്സ്) ന്റെ ആഭിമുഖ്യത്തിലാണ് വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ വച്ച് ഏപ്രിൽ 18 വ്യാഴാഴ്ച പരിപാടി നടന്നത്.
ശ്രീ. ജെ. സിൽവസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങ് തിരുവനന്തപുരം അതിരൂപതാധ്യക്ഷൻ മോസ്റ്റ് റവ. ഡോ. തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ശ്രീമതി മേരി പുഷ്പം സ്വാഗതവും കോർപ്പറേറ്റ് സ്കൂൾ മാനേജർ റവ. ഡോ. ഡൈസൺ ആമുഖ പ്രഭാഷണവും നടത്തി. ശ്രീ. ഇഗ്നേഷ്യസ് തോമസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ ഫാ. സജു റോൾഡൻ ആശംസകളർപ്പിച്ചു. 70 വയസ്സ് പൂർത്തിയാക്കിയ അധ്യാപകരെയും അനധ്യാപകരെയും സമ്മേളനത്തിൽ ആദരിച്ചു. ശ്രീമതി മേരി ലൂസി, ശ്രീ. ഫ്രാങ്കിളിൻ വിൽസൻ എന്നിവർ മറുപടി പ്രസംഗം നടത്തി. ശ്രീ. റ്റൈറ്റസ് പി. ചടങ്ങിൽ കൃതജ്ഞതയർപ്പിച്ചു.