കഴക്കൂട്ടം: മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, സാങ്കേതിക രംഗത്തെ പ്രമുഖ സ്ഥാപനങ്ങളായ വി.എസ്.എസ്.സി. (VSSC), കൂടംകുളം ന്യൂക്ലിയർ പവർ പ്ലാന്റ് (KKNPP) എന്നിവയുടെ സഹകരണത്തോടെ ‘ഇന്നോവിസ്റ്റ 2026’ എന്ന പേരിൽ മെഗാ ടെക്‌നോളജി എക്സ്പോ ജൂലൈ 24, 25 തീയതികളിൽ കോളേജ് ക്യാമ്പസിൽ സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികളുടെ നൂതന ഗവേഷണ പ്രോജക്ടുകൾ, അത്യാധുനിക ലാബ് ഉപകരണങ്ങളുടെ പ്രദർശനം, പ്രമുഖ വ്യവസായ സ്ഥാപനങ്ങളുടെ പവിലിയനുകൾ, നവീന സാങ്കേതികവിദ്യകളുടെ അവതരണങ്ങൾ എന്നിവ എക്സ്പോയുടെ പ്രധാന ആകർഷണങ്ങളാണ്. എഞ്ചിനീയറിംഗ്, ശാസ്ത്ര-സാങ്കേതിക വിദ്യ, ഗവേഷണം, വ്യവസായ മേഖലകളിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ അടുത്തറിയുന്നതിനും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും വിദഗ്ധരുമായി സംവദിക്കുന്നതിനും ഈ എക്സ്പോ മികച്ച അവസരമൊരുക്കും. ജൂലൈ 24, 25 തീയതികളിൽ രാവിലെ 10.00 മുതൽ വൈകിട്ട് 5.00 വരെ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം ഉണ്ടായിരിക്കുന്നതാണ്. എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

