ദുബായ്: ദുബായിലെ കേരള ലാറ്റിൻ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ലാറ്റിൻ ഡേ ആചരണം നവംബർ 10 ഞായറാഴ്ച നടക്കും. അന്നേദിനം ദുബായ് സെയിന്റ് മേരീസ് കത്തോലിക്ക ദേവാലയത്തിൽ നടക്കുന്ന സമൂഹദിവ്യബലിയിൽ സതേൺ അറേബ്യയുടെ അപ്പോസ്തോലിക വികാർ ബിഷപ് പൗലോ മാർട്ടിനെല്ലി, തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ബിഷപ് ആർ ക്രിസ്തുദാസ് എന്നിവർ കാർമികത്വം വഹിക്കും. ഫാ. ലെന്നി, ഫാ. വർഗീസ് എന്നിവർ സഹകാർമികരായിയിരിക്കും.
സമൂഹദിവ്യബലിക്കുശേഷം ദുബായ് സെയിന്റ് മേരിസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ പൊതുസമ്മേളനവും കലാപരിപാടികളും നടക്കും. പ്രശസ്ത ഇന്ത്യൻ സംഗീതജ്ജ്‌നായ ജെറി അമൽദേവിന്റെ നേതൃത്വത്തിലാണ് മ്യൂസിക്കൽ നെറ്റ് ഒരുക്കിയിരിക്കുന്നതെന്ന് പരിപാടിയുടെ സംഘാടകരായ കെ.ആർ.എൽ.സി.സി. ദുബായ് പ്രസിഡണ്ട് കെ മരിയദാസ്, ജനറൽ സെക്രട്ടറി ആന്റണി മുണ്ടക്കൽ, പ്രോഗ്രാം കൺവീനർ ബിജു ജോർജ് എന്നിവർ അറിയിച്ചു.