“എല്ലാവര്‍ക്കും തങ്ങള്‍ ദൈവത്തിന്‍റെ കൃപയാല്‍ വിളിക്കപ്പെട്ടവരാണ് എന്ന തിരിച്ചറിവ് ലഭിച്ചതിന്‍റെ സന്തോഷവും, ദൈവത്തിന്‍റെ ജനമാണ് എന്ന ബോധ്യവും ക്രിസ്തുവിന്‍റെ സുവിശേഷം ലോകമെങ്ങും പ്രചരിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നവരാണ് എന്ന വസ്തുതയും കൂടുതല്‍ ആഴത്തില്‍ മനസിലാക്കാന്‍ യുവജനങ്ങള്‍ക്കു സാധിച്ചു.”
വത്തിക്കാൻ: ലോക യുവജനദിന സംഗമം ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിന്‍റെയും വിശ്വാസത്തില്‍ കൂടുതല്‍ വളരാനും ദൈവത്തിന്‍റെ സ്നേഹം അനുഭവിച്ചറിയാനും ഉള്ള വേദി ആയിരുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പ വ്യക്തമാക്കി. ലിസ്ബണ്‍ സന്ദര്‍ശനത്തിനും ജൂലൈ മാസത്തിലെ പാപ്പയുടെ വിശ്രമ വേളക്കും ശേഷം ആദ്യമായി നടത്തുന്ന ബുധനാഴ്ചയിലെ പൊതുകൂടിക്കാഴ്ചയില്‍ ലോക യുവജനദിന സംഗമത്തിന്‍റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയായിരുന്നു പാപ്പ. കോവിഡ് മഹാമാരിക്ക് ശേഷം നടത്തപ്പെട്ട ലോക യുവജനദിന സംഗമം യഥാര്‍ത്ഥത്തില്‍ ദൈവത്തിന്‍റെ അനുഗ്രഹിതമായ സമ്മാനം ആയിരുന്നുവെന്നാണ് പാപ്പ വിശേഷിപ്പിച്ചത്. ക്രിസ്തുവിനെ കണ്ടുമുട്ടാന്‍ യുവജനങ്ങളുടെ ഹൃദയത്തെയും കാലടികളെയും ദൈവം ഒരുക്കുക ആയിരുന്നുവെന്നും പാപ്പ പറഞ്ഞു. ജീവിക്കുന്ന ക്രിസ്തുവിനെ സഭയിലൂടെ കണ്ടെത്താനുള്ള ഒരു വേദിയും ഒപ്പം ഓരോരുത്തരെ കുറിച്ചുമുള്ള ദൈവത്തിന്‍റെ വിളി കൃത്യമായി മനസിലാക്കാനും ലോക യുവജനദിന സംഗമം കാരണമായിട്ടുണ്ടാകുമെന്ന് പാപ്പ പറഞ്ഞു.
എല്ലാവര്‍ക്കും തങ്ങള്‍ ദൈവത്തിന്‍റെ കൃപയാല്‍ വിളിക്കപ്പെട്ടവരാണ് എന്ന തിരിച്ചറിവ് ലഭിച്ചതിന്‍റെ സന്തോഷവും, ദൈവത്തിന്‍റെ ജനമാണ് എന്ന ബോധ്യവും ക്രിസ്തുവിന്‍റെ സുവിശേഷം ലോകമെങ്ങും പ്രചരിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നവരാണ് എന്ന വസ്തുതയും കൂടുതല്‍ ആഴത്തില്‍ മനസിലാക്കാന്‍ യുവജനങ്ങള്‍ക്കു സാധിച്ചുവെന്നും പാപ്പ വ്യക്തമാക്കി.
ലോക യുവജനദിന സംഗമത്തില്‍ അനുഭവപ്പെട്ട മാതാവിന്‍റെ സംരക്ഷണത്തെ കുറിച്ചും പാപ്പ വിശദീകരിച്ചു. വിശുദ്ധ ഗ്രന്ഥത്തില്‍ വായിക്കുന്നത് പോലെ മാതാവ് എലിസബത്തിനെ ശുശ്രൂഷിക്കാന്‍ തിടുക്കത്തില്‍ യാത്ര ആയതുപോലെ നമ്മുടെ പ്രശ്നങ്ങളില്‍ ഇടപെടാനും മാത്വു തിടുക്കത്തില്‍ വരുന്നുണ്ടെന്നും പാപ്പ പറഞ്ഞു. ലോകം മുഴുവനെയും മാതാവിന്‍റെ സംരക്ഷണത്തിന് ഭരമേല്പിച്ചുവെന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അക്രമം, ശത്രുത, അഹങ്കാരം, നുണകള്‍ എന്നിവ ഇല്ലാതാകുന്നതിന് വേണ്ടി മാതാവിന്‍റെ മാധ്യസ്ഥ്യം യാചിക്കുകയും ചെയ്തു എന്നും പാപ്പ ബുധനാഴ്ചയിലെ പൊതുകൂടിക്കാഴ്ചയില്‍ ആവര്‍ത്തിച്ചു.