വിഴിഞ്ഞം: വിഴിഞ്ഞം ഇടവകയിൽ വിദ്യാഭ്യാസ, കുടുംബ ശുശ്രൂഷ സമിതികൾ സയുക്തമായി 1മുതൽ 4വരെ ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് രണ്ടാംഘട്ട ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ഇടവക വികാരി മോൺ. നിക്കോളാസ് സെമിനാർ ഉദ്ഘാടനം ചെയ്തു. അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതി റിസോഴ്സ് പേഴ്സണും സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയുമായ ലിറ്റി ലൂസിയ സൈമൺ ക്ലാസിന് നേതൃത്വം നൽകി. നല്ല രക്ഷകർത്തൃത്വത്തിനുള്ള വിവിധ കാര്യങ്ങൾ ക്ലാസിൽ വിശദീകരിച്ചു. ഇടവക സഹവികാരി ഫാ. റോബിൻ സെമിനാറിൽ പങ്കെടുത്തവരുമായി സംവദിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സ്റ്റെല്സർ റോക്കി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. ഫെറോനാ വിദ്യാഭ്യാസ ശുശ്രൂഷ സമിതി സിസ്റ്റർ ആനിമേറ്റർ സിസ്റ്റർ ദിവ്യ മാത്യു, ആനിമേറ്റർ മേരി ഫാത്തിമ എന്നിവർ ക്ലാസിൽ സന്നിഹിതരായിരുന്നു. വിദ്യാഭ്യാസ ശുശ്രൂഷ സമിതി പ്രതിനിധി ജയന്തി നന്ദി പറഞ്ഞു.

