അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഫെറോന ബിസിസി കമ്മിഷൻ വിശുദ്ധ ഫ്രാൻസിസ് അസീസിയെ പരിചയപ്പെടുത്തുന്ന സെമിനാർ സംഘടിപ്പിച്ചു. അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ക്ലാസിന് ഫാ. ആന്റണി OFM Cap. നേതൃത്വം നൽകി. അഞ്ചുതെങ്ങ് ബിസിസി വൈദിക കോഡിനേറ്റർ ഫാ. സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. ദാരിദ്ര്യത്തെയും പ്രപഞ്ചത്തേയും സ്നേഹിച്ച വിശുദ്ധ ഫ്രാൻസിസ്, സമാധാനത്തിന്റെയും സഹോദര സ്നേഹത്തിന്റെയും, പ്രകൃതി സ്നേഹത്തിന്റെയും വലിയ മാതൃകയാണെന്ന് ക്ലാസിൽ വിശദീകരിച്ചു. ബിസിസി അസിസ്റ്റന്റ് വൈദിക കോഡിനേറ്റർ ഫാ. ഫിമേഷ് നന്ദി രേഖപ്പെടുത്തി.

