വേളി: വേളി ഇടവകയിൽ വിദ്യാഭ്യാസ മതബോധന സമിതികൾ സംയുക്തമായി ഗുഡ് പാരന്റിംഗ് ക്ലാസ് നടത്തി. സെന്റ് തോമസ് പാരിഷ് ഹാളിൽ വച്ച് നടന്ന ക്ലാസ് ഇടവക സഹവികാരി ഫാ. റിഗൺ ചാൾസ് ഉദ്ഘാടനം ചെയ്തു. അതിതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതി റിസോഴ്സ് ടീം അംഗവും സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയുമായ സൗമ്യ ഫ്രാൻസിസ് ക്ലാസ് നയിച്ചു. കുട്ടികളുടെ അദ്ധ്യാത്മിക ജീവിതം, സ്വഭാവ രൂപീകരണം എന്നിവയിൽ മാതാപിതാക്കളുടെ പങ്ക്, നല്ല രക്ഷകർത്തൃത്വത്തിന് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ ക്ലാസിൽ വിശദീകച്ചു. ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി ആനിമേറ്റർ മേരി ഫാത്തിമ, മതബോധനാ അധ്യാപകർ, വിദ്യാഭ്യാസ ശുശ്രൂഷ സമിതി പ്രതിനിധികൾ എന്നിവർ ക്ലാസ്സിൽ സന്നിഹിതരായിരുന്നു. ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി കൺവീനർ മറിയവും സമിതി അംഗങ്ങളും ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. ഇടവക മതബോധന സമിതി ഹെഡ്മിസ്ട്രസ് റീന ജോസഫ് സ്വാഗതവും വിദ്യാഭ്യാസ ശുശ്രൂഷ സമിതി പ്രതിനിധി റെജിമോൾ നന്ദിയും പറഞ്ഞു.

