ശ്രീകാര്യം: ജൂബിലിവർഷത്തോട് അനുബന്ധിച്ച് ശ്രീകാര്യം,സെൻ്റ് ക്രിസ്റ്റഫർ ചർച്ച് ഇടവകയിലെ കെ.സി.വൈ.എം. അംഗങ്ങളും മതബോധന വിദ്യാർത്ഥികളും ഇടവക വികാരി ഫാ. പ്രമോദിന്റെ നേതൃത്വത്തിൽ പാളയം കുന്നുകുഴിയിൽ സ്ഥിതി ചെയ്യുന്ന മദർ തെരേസ ഓർഫനേജ് സന്ദർശിച്ചു. ഓർഫനേജിലെ കുട്ടികളോടൊപ്പം സമയം ചെലവഴിക്കുകയും ഇടവക ജനങ്ങളിൽനിന്നു യുവജനങ്ങൾ സമാഹരിച്ച സ്നേഹോപകാരങ്ങൾ നൽകുകയും ചെയ്തു. ഇടവകയിലെ പത്തോളം യുവജനങ്ങളും പതിനഞ്ചോളം മതബോധനവിദ്യാർഥികളും അധ്യാപകരും സന്ദർശനത്തിൽ പങ്കെടുത്തു.