ചമ്പാവ്: അഞ്ചുതെങ്ങ് ഫൊറോനയിലെ ചമ്പാവ് കർമ്മല മാതാ ദേവാലയത്തിൽ ‘ലിറ്റിൽ-വേ’ രൂപീകരിച്ചു. വിശുദ്ധ കൊച്ചുത്രേസ്യ വിശുദ്ധയായതിന്റെ ശതാബ്ദി ആഘോഷിക്കുന്ന വേളയിൽ ‘ലിറ്റിൽ-വേ’ രൂപീകരണം വിശുദ്ധയുടെ ആത്മീയത ഉൾക്കൊള്ളുവാൻ കുട്ടികൾക്ക് ഏറെ സഹായകരമാകുമെന്ന് ഇടവക വികാരി ഫാ. മൽബിൻ സൂസ പറഞ്ഞു. വിശുദ്ധ കൊച്ചുത്രേസ്യയെ പോലെ ജീവിതത്തിൽ എല്ലായ്പ്പോഴും വിശുദ്ധി കാത്തുസൂക്ഷിച്ച് വളരുവാൻ പരിശ്രമിക്കണമെന്നും അതിനായി വിശുദ്ധയുടെ മാധ്യസ്ഥം ദിനവും അഭ്യർഥിക്കണമെന്നും കുട്ടികളെ ഉദ്ബോധിപ്പിച്ചു. പരിപാടിക്ക് ബി.സി.സി ആനിമേറ്റർ സീസ്റ്റർ ട്രീസ, മതബോധന അധ്യാപകർ എന്നിവർ നേതൃത്വം നൽകി.