അതിരൂപതയ്ക്ക് ഇനി രണ്ട് പുതിയ ഇടവകകൾ കൂടി. ചമ്പാവ്, കുന്നുംപുറം എന്നീ സബ്സ്റ്റേഷനുകളെ തിരുവനന്തപുരം അതിരൂപത അധ്യക്ഷൻ മോസ്റ്റ് റവ.ഡോ. തോമസ് ജെ.നെറ്റോ പിതാവ് മെയ് ഒന്നിനാണ് ഇടവകകളായി പ്രഖ്യാപിച്ചത്.
അഞ്ചുതെങ്ങ് ഇടവകയുടെ സബ്സ്റ്റേഷൻ ആയിരുന്നു ചമ്പാവ് ഇടവക. മുട്ടട ഇടവകയുടെ സബ്സ്റ്റേഷൻ ആയി പ്രവർത്തിച്ചു പോരുകയായിരുന്നു കുന്നുംപുറം ഇടവക.
നിലവിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് 92 ഇടവകകളും 25 സബ്സ്റ്റേഷനുകളുമാണ് ഉള്ളത്.നിരവധി വർഷത്തെ കാത്തിരിപ്പിനൊടുവിലെ സ്വപ്നസാക്ഷാത്കാര സന്തോഷത്തിലാണ് ചമ്പാവ്,കുന്നുംപുറം ഇടവകാംഗങ്ങൾ. കുന്നുംപുറം നിത്യസഹായമാതാ ദേവാലയ ശുശ്രൂഷകൾക്കും ഇടവക പ്രവർത്തനങ്ങൾക്കും റവ. ഫാ. ഷൈജു വില്ല്യം നേതൃത്വം നൽകും. ചമ്പാവ് ഔവർ ലേഡി ഓഫ് മൗണ്ട് കാർമൽ ഇടവകയെ റവ.ഫാ. മെൽബിൻ സൂസെ നയിക്കും.