പൗരോഹിത്യ ശുശ്രൂഷ ജീവിതത്തിൽ 25 വർഷം തികച്ച് ഫാ.പോൾ ജി. കൊച്ചുവേളി സെന്റ് ജോസഫ് ഇടവക വികാരി ആണ് ഫാ.പോൾ ജി.
വള്ളവിള്ള ഇടവക അംഗങ്ങളായ ജോറിസ് പിള്ളയുടെയും ശിലുവമ്മയുടെയും മകനാണ് ഇദ്ദേഹം. സെന്റ് അലോഷ്യസ് എച്ച്.എസ്. മാർത്താണ്ഡം തുറയിലും ഗവൺമെന്റ് ഹയർ സെക്കൻഡറി കൊല്ലംകോട് സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം സെന്റ് വിൻസെന്റ് മൈനർ സെമിനാരിയിൽ പ്രവേശിച്ചു. തുടർന്ന് സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ ഫിലോസഫിയും തിരുച്ചി സെന്റ് പോൾസ് സെമിനാരിയിൽ തിയോളജി കോഴ്സുകൾ പൂർത്തിയാക്കിയ അദ്ദേഹം 1997 ഏപ്രിൽ മാസം ഇരുപത്തിനാലാം തീയതി പൗരോഹിത്യ ശുശ്രൂഷ ജീവിതത്തിലേക്ക് ആദ്യചുവടുവച്ചു. ശേഷം ചിന്നതുറ,പേട്ട, തുണ്ടത്തിൽ,തോപ്പ്, വള്ള വിള എന്നീ ഇടവകകളിൽ സഹവികാരിയായി സേവനമനുഷ്ഠിച്ചു. 2000 സെപ്റ്റംബർ പതിനേഴാം തീയതി സെന്റ് ലൂസി ദേവാലയം ഇരൈമൻതുറയിൽ ഇടവക വികാരിയായി നിയമിതനായി. തുടർന്ന് കഴക്കൂട്ടം ഇടവകയിലും അതിരൂപത ബിഷപ്സ് ഹൗസിലും മുരുക്കുംപുഴ ഇടവകയിലും പ്രിസൺ മിനിസ്ട്രി കോ-ഓർഡിനേറ്ററായും പൂത്തുറ ഇടവകയിലുമായി നീണ്ടു നിന്ന പൗരോഹിത്യ ശുശ്രൂഷ ജീവിതം കൊച്ചുവേളി സെന്റ് ജോസഫ് വികാരിയെന്ന ശ്രുശൂഷ ദൗത്യം വരെ എത്തി നിൽക്കുകയാണ്.
25 വർഷം പിന്നിടുന്ന ഫാ.പോൾ ജിയുടെ ശുശ്രൂഷ കാലയളവിന്റെ നന്ദിസൂചകമായി ഏപ്രിൽ 26-ന് വള്ളവിള സെന്റ് മേരിസ് ദേവാലയത്തിൽ അഭിവന്ദ്യ തോമസ് ജെ. നേറ്റോ പിതാവ് ദിവ്യബലിയർപ്പിച്ചു.