തിരുവനന്തപുരം ലത്തീൻ അതിരൂപത kcsl അവധിക്കാല ക്യാമ്പ് സർഗ്ഗവേദി-2022 ന് തുടക്കം കുറിച്ചു. വിദ്യാർത്ഥികളിൽ മെച്ചപ്പെട്ട സാമൂഹികവ്യക്തിത്വ രൂപീകരണത്തെ ലക്ഷ്യമാക്കികൊണ്ടാണ് സർഗ്ഗവേദി 2022 ഒരുക്കിയിരിക്കുന്നത്. മെയ് 5 വൈകുന്നേരം 6:30 ന് വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ വച്ച് നടന്ന പരിപാടി കെ.സി.എസ്.എൽ.ഡയറക്ടർ റവ.ഫാ.നിജു അജിത്, ബ്രദർ ഷാമിൻ, ശ്രീമതി ഫ്ലോറൻസ് ഫ്രാൻസിസ്, ഓർഗനൈസർ ലിസ്ന എന്നിവരുടെ നേതൃത്വത്തിൽ അഭിവന്ദ്യ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് മോസ്റ്റ് റവ.ഡോ. തോമസ് ജെ.നെറ്റോ പിതാവ് ഉദ്ഘാടനം ചെയ്തു. അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നും സ്കൂളുകളിൽ നിന്നുമായി 150ഓളം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുക്കാനായി എത്തി. കുട്ടികളുടെ വ്യക്തിത്വ വികാസം, ആശയവിനിമയം,മാധ്യമ അവബോധം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്യപ്പെടും. മെയ് അഞ്ചിനു തുടങ്ങുന്ന ക്യാമ്പ് ഏഴാം തീയതി വൈകുന്നേരം നാലുമണിയോടെ കൂടി തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിന്റെ അനുഗ്രഹാശിർവാദത്തോടു കൂടി സമാപിക്കും.