അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ, കെ. സി. എസ്. എൽ സമിതികളിൽ പുതിയ ഡയറക്ടർമാർ സ്ഥാനമേറ്റു. അതിരൂപതാ സഹമെത്രാൻ ഡോ. ക്രിസ്തുദാസ് ആർ-ന്റെ നേതൃത്വത്തിലാണ് ഡയറക്ടർമാർ ചുമതലയേറ്റത്. വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടറായി ഫാ. സജു റോൾഡൻ, കെ. സി. എസ്. എൽ ഡയറക്ടറായി ഫാ. ഡേവിഡ്സൺ ജസ്റ്റസ് എന്നിവരാണ് ചുമതലയേറ്റത്.
ഫാ. സജു റോൾഡൻ പുതിയതുറ സെന്റ്. നിക്കോളാസ് ഇടവക വികാരിയായും, ഫാ. ഡേവിഡ്സൺ ജസ്റ്റസ് പൂന്തുറ ഇടവക സഹവികാരിയായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഇന്ന് രാവിലെ നടന്ന ചടങ്ങിൽ വിവിധ ശുശ്രൂഷാ ഡയറക്ടർമാരും വിദ്യാഭ്യാസ ശുശ്രൂഷ ആനിമേറ്റർമാരും പങ്കെടുത്തു.