പൂന്തുറ: ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി (ടി.എസ്. എസ്.എസ്) പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി വരാചരണത്തിന് പൂന്തുറ സെൻ്റ്. തോമസ് ഹയർസെക്കൻഡറി സ്കൂളിൽ തുടക്കംകുറിച്ചു. ജൂൺ 5 പരിസ്ഥിതി ദിനത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജിംഗ് ഡയറക്ടർ ഫാ. ഡാർവിൻ പീറ്റർ അധ്യക്ഷനായിരുന്നു. തിരുവനന്തപുരം അതിരൂപത സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ ഫാ. അഷ്‌ലിൻ ജോസ് പരിസ്ഥിതി വരാചരണം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണം വിദ്യാഭ്യാസത്തിൻ്റെ ഭാഗമാണെന്നും സ്കൂളുകളിൽ പരിസ്ഥിതി സംരക്ഷണ നയങ്ങൾ പ്രാവർത്തികമാക്കേണ്ടത്തിൻ്റെ പ്രാധാന്യത്തെകുറിച്ചും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ കുട്ടികളെ ബോധവത്കരിച്ചു. തുടർന്ന് ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഫലവൃക്ഷ തൈകൾ സ്കൂൾ അങ്കണത്തിൽ വിദ്യാർത്ഥികളോട് ചേർന്ന് നട്ടു. സ്കൂൾ ഹെഡ്മാസ്റ്റർ തദേവൂസ്, പ്രിൻസിപ്പാൾ തദേവൂസ്, സി. ഏച്ച് . സി ഹെൽത്ത് സൂപ്രവൈസർ ശ്രീനിവാസൻ, ടി.എസ്. എസ്.എസ് -ലെ പരിസ്ഥിതി കോർഡിനേറ്റർ എബി മാത്യു , സ്കൂൾ അധ്യാപകർ, ടി.എസ്. എസ്.എസ് സ്റ്റാഫ് അംഗങ്ങൾ, എന്നിവർ സന്നിഹിതരായിരുന്നു.