വത്തിക്കാന്‍ സിറ്റി: 2025-ലെ ജൂബിലി വർഷത്തിനുള്ള തയ്യാറെടുപ്പുകൾക്കായി ലോകമെമ്പാടുമുള്ള സമർപ്പിതരുടെ പ്രതിനിധിസമ്മേളനം ഫെബ്രുവരി മാസം ഒന്ന് മുതൽ നാലുവരെ റോമിൽ വച്ച് നടക്കുന്നു.സമർപ്പിത സമൂഹങ്ങൾക്കും , അപ്പസ്തോലിക ജീവിത സമൂഹങ്ങൾക്കും വേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്ട്രിയുടെ നേതൃത്വത്തിലാണ് സമ്മേളനം നടക്കുന്നത്. അറുപതിലധികം രാജ്യങ്ങളിൽനിന്നുമുള്ള മുന്നൂറിലധികം പ്രതിനിധികളാണ് സമ്മേനത്തിൽ ഭാഗമാകുന്നത്.
“പ്രത്യാശയുടെ തീർത്ഥാടകർ, സമാധാനത്തിൻ്റെ വഴിയിൽ” എന്നതാണ് സമർപ്പിത സഹോദരങ്ങൾക്കായുള്ള ജൂബിലിയുടെ പ്രമേയം. 2025 ഒക്ടോബർ 8-9 തീയതികളിലാണ് റോമിൽ വച്ചു ജൂബിലി സമ്മേളനം നടക്കുന്നത്. സമാധാനത്തിനായുള്ള വഴികൾ സൃഷ്ടിക്കുവാനുള്ള ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനമനുസരിച്ചാണ് ഈ പ്രമേയം സമർപ്പിതർക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.