പാളയം: പാളയം ഫെറോന കുടുംബ പ്രേഷിത ശുശ്രൂഷ പ്രവർത്തകരുടെ സംഗമം വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ വച്ചുനടന്നു. പാളയം ഫൊറോന വികാരി. മോൺ. വിൽഫ്രഡ് ഇ അധ്യക്ഷത വഹിച്ച സംഗമം തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ബിഷപ് ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. കുടുംബം ദൈവം രൂപം നൽ കുന്ന സഭയുടെ ചെറിയപതിപ്പും ഗാർഹിക സഭയുമാണെന്നും സഭയുടെയും സമൂഹത്തിന്റെയും നല്ലഭാവി കുടുംബങ്ങളിലാണെന്നും തന്റെ ഉദ്ഘാടനസന്ദേശത്തിൽ ബിഷപ് ക്രിസ്തുദാസ് പറഞ്ഞു. തകർന്ന കുടുംബങ്ങളുടെ വീണ്ടെടുപ്പും ജീവന്റെയും കുടുംബങ്ങളുടെയും വളർച്ചയും കുടുംബശുശ്രൂഷ പ്രവർത്തകർ തങ്ങളുടെ ദൗത്യമായി ഏറ്റെടുക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
അതിരൂപത കുടുംബ പ്രേഷിത ശുശ്രൂഷ ഡയറക്ടർ ഫാ. റിച്ചാർഡ് സഖറിയാസ്, ഫൊറോന വൈദിക കോഡിനേറ്റർ ഫാ. സജിത്ത് സോളമൻ എന്നിവർ സംസാരിച്ചു. ഫാ. രജീഷ് രാജൻ, ശ്രീ. ബിനോജ് മാണി, ശ്രീ. അജിത്ത് പെരേര എന്നിവർ ക്ലാസ്സുകൾ നയിച്ചു. ഫൊറോന ആനിമേറ്റർ സിസ്റ്റർ ആലീസ്മേരി, ഇടവക കുടുംബ ശുശ്രൂഷ കൺവീനേഴ്സ് തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി.