Contact
Submit Your News
Thursday, August 27, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

ഇ‌എല്‍‌എഫ് കോസ്മെറ്റിക്സ് സഹസ്ഥാപകന്‍ കോടികളുടെ ബിസിനസ്സ് സാമ്രാജ്യം ഉപേക്ഷിച്ച് പൗരോഹിത്യ സമ്പന്നതയിലേക്ക്

newseditor by newseditor
25 May 2026
in International
0
ഇ‌എല്‍‌എഫ് കോസ്മെറ്റിക്സ് സഹസ്ഥാപകന്‍ കോടികളുടെ ബിസിനസ്സ് സാമ്രാജ്യം ഉപേക്ഷിച്ച് പൗരോഹിത്യ സമ്പന്നതയിലേക്ക്
0
SHARES
25
VIEWS
Share on FacebookShare on TwitterShare on Whatsapp

കാലിഫോര്‍ണിയ: സൗന്ദര്യ വര്‍ദ്ധക വ്യവസായ ലോകത്ത് നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഇ‌എല്‍‌എഫ് കോസ്മെറ്റിക്സ് എന്ന പ്രമുഖ സൗന്ദര്യവര്‍ധക ബ്രാന്‍ഡിന്റെ സഹസ്ഥാപകനും ശതകോടീശ്വരനുമായ സ്കോട്ട്-വിൻസെന്റ് ബോർബ കത്തോലിക്ക പൗരോഹിത്യം സ്വീകരിക്കുവാന്‍ ഒരുങ്ങുന്നു. കോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള ആസ്തിയും ആഡംബരജീവിതവും ഉപേക്ഷിച്ചാണ് അദ്ദേഹം ദൈവവിളിക്കു മറുപടി നല്‍കിയിരിക്കുന്നത്.

2004-ല്‍ സ്കോട്ട്-വിൻസെന്റ് ബോർബയും ജോസഫ് ഷമയും ചേര്‍ന്നാണ് “eyes, lips, face” എന്നതിന്റെ ചുരുക്കപ്പേരായ e.l.f. Cosmetics സ്ഥാപിച്ചത്. കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കിയതോടെ 2014-ഓടെ കമ്പനി 100 മില്യണ്‍ ഡോളറിന്റെ വില്‍പ്പനയിലെത്തി. ബിസിനസ് ലോകത്തും സെലിബ്രിറ്റി ജീവിതത്തിലും മുഴുകിയിരുന്ന ബോർബയുടെ ജീവിതത്തില്‍ പിന്നീട് നിര്‍ണായകമായ വഴിത്തിരിവാണ് ഉണ്ടായത്.

10-ാം വയസ്സില്‍ തന്നെ പൗരോഹിത്യവിളിയോടുള്ള ആഗ്രഹം അനുഭവപ്പെട്ടിരുന്നുവെങ്കിലും “താന്‍ അര്‍ഹനല്ല” എന്ന ചിന്തയാല്‍ അതില്‍നിന്ന് പതിയെ അകന്നുപോയതായും ബോർബ വെളിപ്പെടുത്തി. എന്നാല്‍ 40-ാം വയസ്സില്‍ ജീവിതത്തിലെ ശൂന്യത തിരിച്ചറിഞ്ഞത് അദ്ദേഹത്തെ വീണ്ടും വിശ്വാസത്തിലേക്ക് നയിച്ചു. സമ്പത്തിന്റെയും പ്രശസ്തിയുടെയും ഉച്ചകോടിയില്‍ എത്തിയപ്പോഴും ഉള്ളിലെ ശൂന്യത അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു.

ഒരു ആഘോഷവിരുന്നിനിടെ അതിയായ ഏകാന്തതയും ദുഃഖവും അനുഭവപ്പെട്ടതോടെയാണ് ദൈവത്തോട് ചേര്‍ന്നുള്ള ജീവിതം നയിക്കുവാന്‍ പ്രാര്‍ത്ഥിച്ചുതുടങ്ങിയതെന്നു ഇ‌ഡബ്ല്യു‌ടി‌എന്നിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തി. 2019-ല്‍ തന്റെ സമ്പാദ്യത്തിന്റെ വലിയൊരു പങ്ക് ദാനധര്‍മ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയ അദ്ദേഹം പിന്നീട് സെമിനാരിയില്‍ ചേര്‍ന്നു. ഫ്രെസ്നോ രൂപതയ്ക്കുവേണ്ടിയാണ് വൈദികപരിശീലനം ആരംഭിച്ചത്. 2025 ജൂണ്‍ 21ന് ട്രാന്‍സിഷണല്‍ ഡീക്കനായി അഭിഷിക്തനായ അദ്ദേഹം മെയ് 23ന് വൈദികപട്ടം സ്വീകരിച്ചു.

“എന്റെ ജീവിതത്തില്‍ ഇത്ര സന്തോഷം മുമ്പ് ഉണ്ടായിട്ടില്ല” എന്നാണ് ഇപ്പോള്‍ ലളിതജീവിതം നയിക്കുന്ന ബോർബയുടെ പ്രതികരണം. ആഡംബരത്തിനും പ്രശസ്തിക്കും നല്‍കാനാകാത്ത സമാധാനം ദൈവസന്നിധിയില്‍ കണ്ടെത്താന്‍ കഴിഞ്ഞുവെന്നും ഈ ആത്മീയ നിര്‍വൃതിയോടെയാണ് തിരുപ്പട്ടം സ്വീകരിക്കാന്‍ ഒരുങ്ങുന്നതെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. സമ്പത്തും പ്രശസ്തിയും വിജയവും കൊണ്ട് ലോകം ആദരിച്ച സ്കോട്ട്-വിൻസെന്റ് ബോർബ ഇപ്പോള്‍ ആത്മാക്കളുടെ രക്ഷയ്ക്കായി ജീവിതം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ്.

Previous Post

പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്; രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

Next Post

അനുദിന ദിവ്യബലിയിൽ മുടങ്ങാതെ പങ്കെടുത്ത മതബോധന വിദ്യാർഥികൾക്ക് വിമാനയാത്രയുൾപ്പെടെയുള്ള ടൂർപാക്കേജ് നൽകി കണ്ണാന്തുറ ഇടവക

Next Post
അനുദിന ദിവ്യബലിയിൽ മുടങ്ങാതെ പങ്കെടുത്ത മതബോധന വിദ്യാർഥികൾക്ക് വിമാനയാത്രയുൾപ്പെടെയുള്ള ടൂർപാക്കേജ് നൽകി കണ്ണാന്തുറ ഇടവക

അനുദിന ദിവ്യബലിയിൽ മുടങ്ങാതെ പങ്കെടുത്ത മതബോധന വിദ്യാർഥികൾക്ക് വിമാനയാത്രയുൾപ്പെടെയുള്ള ടൂർപാക്കേജ് നൽകി കണ്ണാന്തുറ ഇടവക

No Result
View All Result

Recent Posts

  • സെപ്റ്റംബർ ഒന്ന് സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാർത്ഥനാദിനം: ലിയോ പാപ്പ
  • വാട്ട്‌സാപ്പിലൂടെ ആയിരത്തിലധികം ‘വിവാഹങ്ങള്‍’; വേറിട്ട ശുശ്രൂഷയുമായി വൈദികന്‍
  • ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ ജൂബിലി ഹോം കെയർ പദ്ധതി ആരംഭിച്ചു
  • ചെറിയതുറ ഇടവകയിൽ വിദ്യാഭ്യാസ മേഖലയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു
  • മക്കളെ സ്വത്തിൽനിന്ന് ഒഴിപ്പിക്കാം, ട്രൈബ്യൂണലുകൾക്ക് അധികാരം: വയോജന സംരക്ഷണത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • സെപ്റ്റംബർ ഒന്ന് സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാർത്ഥനാദിനം: ലിയോ പാപ്പ
  • വാട്ട്‌സാപ്പിലൂടെ ആയിരത്തിലധികം ‘വിവാഹങ്ങള്‍’; വേറിട്ട ശുശ്രൂഷയുമായി വൈദികന്‍
  • ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ ജൂബിലി ഹോം കെയർ പദ്ധതി ആരംഭിച്ചു
  • ചെറിയതുറ ഇടവകയിൽ വിദ്യാഭ്യാസ മേഖലയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു
August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
« Jul    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.