പുല്ലുവിള: സാമൂഹ്യ ശുശ്രൂഷ പുല്ലുവിള ഫെറോന ചൈൽഡ് പാർലമെന്റ് കുട്ടികൾക്കായി ഫെറോന തല ത്രിദിന സമ്മർ ക്യാമ്പ് ‘WONDER WINGS -2025’ എന്നപേരിൽ മെയ് 19,20,21 തീയതികളിൽ പള്ളം സെന്റ്. ഫ്രാൻസിസ് സേവ്യേഴ്സ് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു. ഫെറോന ചൈൽഡ് പാർലമെന്റ് പ്രധാനമന്ത്രി കുമാരൻ റോഷൻ അധ്യക്ഷപദം അലങ്കരിച്ച പ്രസ്തുത പരിപാടി രൂപത കോഡിനേറ്റർ കുമാരി ഷാലു ഉദ്ഘാടനം ചെയ്തു. ഫെറോന ആനിമേറ്റർസ് വളർമതി, കുമാരി ശ്രുതി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
ടീം വർക്ക്, ലീഡർഷിപ്പ്, കോൺസെൻട്രേഷൻ തുടങ്ങിയ വിഷയങ്ങളിൽ കുമാരി ശാലു അവബോധം നൽകി. രണ്ടാം ദിനത്തിൽ നെയ്യാറ്റിൻകര ജനറൽ ഹോസ്പിറ്റൽ കൗൺസിലർ സുജിത മെന്റൽ ഹെൽത്ത്, പേഴ്സണൽ ഹൈജീൻ, ഗുഡ് ടച്ച് & ബാഡ് ടച്ച് എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. ചൈൽഡ് പാർലമെന്റ് ഫെറോന ആനിമേറ്റർ കുമാരി ശ്രുതി ചൈൽഡ് പാർലമെന്റിന്റെ ലക്ഷ്യങ്ങളും ദർശനങ്ങളും വിവരിക്കുകയും ഫെറോനാ റിസോഴ്സ് ടീം രൂപീകരിച്ച് ‘വിദ്യാഭ്യാസ സമ്പ്രദായവും സംവരണങ്ങളും’ എന്ന വിഷയത്തിൽ മോക്ക് പാർലമെന്റ് സംഘടിപ്പിക്കുകയും ചെയ്തു.