അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഫെറോനയുടെ ബിസിസി പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന്റെ ഭാഗമായി ബിസിസി നേതൃത്വത്തിന് ‘ജൂബിലി പശ്ചാത്തലത്തിൽ പ്ലാനിംഗ് ബഡ്ജറ്റ് തയ്യാറാക്കൽ’ എന്ന പരിശീലന പരിപാടി നടന്നു. ഫെബ്രുവരി 09 ഞായറാഴ്ച ഫൊറോന അഞ്ചുതെങ്ങ് സെന്ററിൽ നടന്ന പരിശീലന പരിപാടി ഫാ. ജസ്റ്റിൻ ജൂഡീൻ ഉദ്ഘാടനം ചെയ്തു. ഓരോ ഇടവകയിൽ നിന്നും ശുശ്രൂഷ കൺവീനർമാർ, കോഡിനേറ്റർ, ഇടവക ഖജാൻജി, ഫിനാൻസ് സെക്രട്ടറി, സിസ്റ്റർ പ്രതിനിധി എന്നിവർ പങ്കെടുത്തു. അതിരൂപത റിസോഴ്സ് പേഴ്സൺ ഫാ. തിയഡോഷ്യസ് ഡിക്രൂസ് ക്ലാസ്സിന് നേതൃത്വം നൽകി. ഫൊറോനാ ബിസി സി കോഡിനേറ്റർ ഫാ. ജേക്കബ് സ്റ്റെല്ലസ് സ്വാഗതവും ഫൊറോനാ ആനിമേറ്റർ സിസ്റ്റർ ട്രീസ നന്ദിയും പറഞ്ഞു. പരിശീലനത്തിന്റെ ഭാഗമായി പ്ലാസിംഗ് ബഡ്ജറ്റ് തയ്യാറാക്കുന്നതിന് സഹായകരമാകുന്ന ഗ്രൂപ്പ്ചർച്ചയും അവതരണവും നടന്നു.