കണ്ണാന്തുറ: വലിയതുറ ഫൊറോനയിലെ കണ്ണാന്തുറ ഇടവകയിൽ കുടുംബ പ്രേക്ഷിത ശിശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ രോഗിദിനം ആചരിച്ചു. ഫെബ്രുവരി 8 ശനിയാഴ്ച വൈകുന്നേരം കുടുംബശുശ്രൂഷ പ്രവർത്തകർ രോഗികൾക്ക് ദേവാലയത്തിൽ ഒത്തുചേരുന്നതിനുള്ള സൗകര്യം ഒരുക്കി. തുടർന്ന് ഇവർക്കായി പ്രത്യേകം അനുരഞ്ജന കൂദാശയും, തൈലാഭിഷേകവും, പ്രാർത്ഥനയും നടത്തി. ഫെബ്രുവരി 11 ലൂർദ്ദ് മാതാവിന്റെ തിരുനാൾ ദിനമാണ് ആഗോള സഭ രോഗികൾക്കായുള്ള പ്രാർഥന ദിനമായി ആചരിക്കുന്നത്. മുൻ വർഷങ്ങളിലെപ്പോലെ ഇക്കൊല്ലവും ഇടവകകളിൽ ലൂർദ്ദ മാതാവിന്റെ തിരുനാൾ ദിനത്തിലോ അല്ലങ്കിൽ സൗകര്യപ്രദമായ സമീപ ദിനങ്ങളിലോ രോഗിദിനം ആചരിക്കണമെന്ന് കുടുംബ ശുശ്രൂഷ അതിരൂപത ഡയറക്ടർ ഫാ. റിച്ചാർഡ് സഖറിയാസ് നിർദ്ദേശം നൽകിയിരുന്നു.