വലിയതുറ: വലിയതുറ ഫൊറോനയിൽ ക്രിസ്തീയ വിശ്വസ ജീവിത പരിശീലന അധ്യാപകസംഗമവും പഠന ക്ലാസും നടന്നു. ഫെബ്രുവരി 8 ശനിയാഴ്ച കൊച്ചുവേളി കമ്മ്യൂണിറ്റി ഹാളിൽ നടന്ന സംഗമവും പഠന ക്ലാസും അജപാലന ശുശ്രൂഷ കോർഡിനേറ്റർ ഫാ. എഡിസൻ Y ഉദ്ഘാടനം ചെയ്തു. കൊച്ചുവേളി ഇടവക വികാരി ഫാ. ടോണി ഹാംലെറ്റ് അനുഗ്രഹ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന പഠന ക്ലാസ്സുകൾക്ക് നെയ്യാറ്റിൻകര രൂപത ലോഗോസ് പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. കിരണ രാജ്, അതിരൂപത അജപാലന ശുശ്രൂഷ അസിസ്റ്റന്റ് ഡയറക്ടർ ഫാ. അജിത് ആന്റണി എന്നിവർ നേതൃത്വം നൽകി.