പേട്ട: പേട്ട ഫെറോനയിൽ ജൂബിലി വർഷം 2025 ഉദ്ഘാടനവും വൈദിക സന്യസ്ത സംഗമവും നടന്നു. തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ ഫെബ്രുവരി 9 ഞായറാഴ്ച പുഷ്പഗിരി ഇടവകയിൽ വച്ച് അർപ്പിച്ച ദിവ്യബലിയോടെയാണ് ഫൊറോനതല ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായത്. ഫൊറോനയിൽ ജൂബിലിയുടെ ഭാഗമായി നടത്തുന്ന കുരിശ് പ്രയാണത്തിനുള്ള കുരിശ് ആർച്ച് ബിഷപ്പ് ആശിവർദിച്ചു. തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ ഫെറോനയിലെ വൈദികരെയും സന്യസ്ഥരെയും ആദരിച്ചു. സാമൂഹ്യ ശുശ്രൂക്ഷ സമിതിയുടെ കരുതൽ പ്രോഗ്രാമിന്റെ ബ്രോഷർ ഡോ. സതീഷിന് നൽകി അഭിവന്ദ്യ പിതാവ് ഉത്ഘാടനം ചെയ്തു. സ്നേഹവിരുന്നാടെ സംഗമം അവസാനിച്ചു.
