മുരുക്കുംപുഴ: കഴക്കൂട്ടം ഫെറോന സാമൂഹ്യ ശുശ്രൂഷ ചൈൽഡ് പാർലമെന്റ് കുട്ടികൾക്കായി സ്പാർക്ക് 2026 എന്ന പേരിൽ സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ കുട്ടികളുടെ വ്യക്തിത്വ വികസനം, നേതൃത്വപാടവം, ഗ്രാമസഭ ബോധവൽക്കരണം എന്നിവ വളർത്തുകയായിരുന്നു ലക്ഷ്യം. മുരുക്കുംപുഴ പാരിഷ് ഹാളിൽ നടന്ന ക്യാമ്പ് ഫെറോനാ സാമൂഹ്യ ശുശ്രൂഷ കോഡിനേറ്റർ ഫാ. രജീഷ് ബാബു ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ ഭാഗമായി പരിശീലകരുടെ നേതൃത്വത്തിൽ വിവിധ ക്ലാസുകൾ, ഗ്രൂപ്പ് പ്രവർത്തനങ്ങൾ, സംവാദം, റ്റാലന്റ് സെഷൻ, കരിയർ ഗൈഡൻസ്, ഡിജിറ്റൽ അവബോധം, സൈബർ സുരക്ഷ, ലഹരി വിരുദ്ധ ബോധവൽക്കരണം എന്നിവ പരിശീലിപ്പിച്ചു. ക്യാമ്പിന് ഫാ. ആന്റോയുടെ മേൽനോട്ടത്തിലുള്ള ടീം നേതൃത്വം നൽകി. ഫെറോനാ സാമൂഹ്യ ശുശ്രൂഷ സമിതി അംഗങ്ങളുടെയും ചൈൽഡ് പാർലമെന്റ് വോളന്റിയേഴ്സും ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

