വലിയതുറ: വലിയതുറ ഫൊറോനയിൽ സാമൂഹ്യശുശ്രൂഷയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിച്ച് വാക്കത്തോൺ സംഘടിപ്പിച്ചു. ആഗസ്റ്റ് 17 ന് നടന്ന പരിപാടിയിൽ ചുവടുവെക്കാം നല്ല നാളെക്കായി… ലഹരി ഒഴിവാക്കൂ നല്ല ആരോഗ്യം ശീലമാക്കു…. എന്നീ മുദ്രാവാക്യങ്ങളുയർത്തി സാമൂഹ്യ ശുശ്രൂഷ വലിയതുറ ഫൊറോന ശുശ്രൂഷ സമിതിയംഗങ്ങളും പാർലമെന്റ് കുട്ടികളും പങ്കെടുത്തു.
ഫെറോന കോഡിനേറ്റർ ഫാദർ ബിജോയിയുടെ അധ്യക്ഷതയിൽ ആരംഭിച്ച വാക്കത്തോൺ പരിപാടി എക്സൈസ് ഓഫീസർമാരായ ശ്രീ. മോഹനൻ, ശ്രീ. ദിലീപ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ശംഖുമുഖം പോലീസ് സ്റ്റേഷനിൽ നടന്ന സമാപന സമ്മേളനത്തിൽ ക്രൈംബ്രാഞ്ച് എസ് ഐ ശ്രീമതി. ജയശ്രീ ലഹരി വിരുദ്ധ സന്ദേശം നൽകി. ചെറിയതുറ ഇടവകയിലെ കുട്ടികൾ അവതരിപ്പിച്ച മൈം, ഡാൻസ് വലിയതുറ ഇടവകയിലെ കുട്ടികളുടെ ലഹരി വിരുദ്ധ ഗാനം എന്നിവ പരിപാടിക്ക് മിഴിവേകി.