പേട്ട: തിരുവനന്തപുരം ലത്തീൻ അതിരൂപത പേട്ട ഫെറോന സാമൂഹ്യ ശുശ്രൂഷയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പേട്ട കേരള കൗമുദി റോഡിനു സമീപം കുട്ടികൾക്കായി ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾകൊള്ളുന്ന വാൾ പെയിന്റിംഗ് നടത്തി. പേട്ട ഇടവക സഹവികാരി ഫാ. റോബിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി പേട്ട പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ശ്രി. പ്രേംകുമാർ ഉത്ഘാടനം ചെയ്തു. ഇനിയും അസ്തമിച്ചിട്ടില്ലാത്ത മനുഷ്യത്വത്തിന്റെ ഉറവ പുനർജനിക്കുവാനും, ലഹരിയിൽ നിന്നും അകലം പാലിച്ചുക്കൊണ്ട് ഊർജ്ജസ്വലരായ ഒരു ജനതയുടെ പിറവിക്കു വേണ്ടി ഒന്നിച്ചു മുന്നേറുവാൻ SHO ആഹ്വാനം ചെയ്തു. പേട്ട ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി സെക്രട്ടറി ശ്രീ. ഹൂബർട്ട്, KLM പ്രസിഡന്റ് ശ്രീ ബാബു, SHG പ്രസിഡന്റ് ശ്രീമതി മനില, ട്രഷറർ സ്മിത ജേക്കബ്, ശ്രീ ലൂയിസ്, ചൈൽഡ് പാർലമെന്റ് കുട്ടികൾ എന്നിവർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.