തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ യു. പി, എച്.എസ്, എച്. എസ്. എസ് വിഭാഗം കുട്ടികൾക്കായ് നടത്തിയ ക്രേദോ ക്വിസിൻ്റെ ഫൈനൽ റൗണ്ട് മത്സരം 27- ന് വെള്ളയമ്പലം ടി എസ് എസ് എസ് ഹാളിൽ നടന്നു. മൂന്നു വിഭാഗങ്ങളിലായ് വിവിധ സ്കൂളുകളിൽ നിന്ന് 13 ടീമുകൾ ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു.
കെ. സി. എസ്. എൽ ഉപപാഠ പുസ്തകം, പഠനകളരി വിഷയമായ അമ്മയായ ഭൂമി, കെ സി എസ് എൽ ചരിത്രം, ബൈബിൾ, പൊതു വിജ്ഞാനം തുടങ്ങിയ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുന്ന മത്സരത്തിന് ഫാ.വിജിൽ ജോർജ് നേതൃത്വം നൽകി.
യു. പി. വിഭാഗത്തിൽ സെന്റ്.റോക്സ് എച് എസ്,തോപ്പിലെ മഹിമ ബെൻസി ദാസും അക്സ അനിൽ കുമാറും ഒന്നാം സ്ഥാനം കരസ്തമാക്കി. ലിയോ 13th പുല്ലുവിള സ്കൂളിലെ മേരി, ക്ലാര എന്നിവർ രണ്ടാംസ്ഥാനവും, പള്ളിത്തുറ എച് എസ് എസിലെ ഫേവാ വി, ലീതിയാ വി എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എച് എസ് വിഭാഗത്തിൽ നിന്ന് ലിയോ 13th പുല്ലുവിള സ്കൂളിലെ സൂരജ് മാർട്ടിൻ, ആൻ മരിയ എസ് പെരേര എന്നിവർ ഒന്നാം സ്ഥാനവും, സെന്റ് മേരീസ് എച് എസ് എസ് വിഴിഞ്ഞം സ്കൂളിലെ രാകേഷ് എസ്, ശരണ്യ ദാസ് എന്നിവർ രണ്ടാം സ്ഥാനവും, സെന്റ് ജോസഫ്സ് എച് എസ് എസ് തിരുവനന്തപുരത്തു നിന്നും ധ്യാൻ ജോ ആന്റോ, ക്രിസ്റ്റിൻ ജോയൽ ഷെറി എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എച് എസ് എസ് വിഭാഗത്തിൽ ഹോളി ഏഞ്ചൽസ് സിബിഎസ്സി വഞ്ചിയൂരിലെ കാൽവിനോ കാർനെറ്റ്, അനുപ്രഭി ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
കെസിഎസ്എൽ അതിരൂപത ഡയറക്ടർ ഫാ.നിജു അജിത്, അതിരൂപത പ്രസിഡൻ്റ് ശ്രീമതി ഫ്ളോറൻസ് ഫ്രാൻസിസ്, ബ്ര.ഷാമിനോ, കെസിഎസ്എൽ എക്സിക്യൂട്ടീവ് അംഗം ശ്രീ വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു.