@Augustine Kanippally
തിരുവനന്തപുരം : സഭയുടെ ദൗത്യ നിർവഹണത്തിൽ കൂട്ടായ്മയും കൂട്ടുത്തരവാദിത്വവും ആഹ്വാനം ചെയ്തുകൊണ്ട് തിരുവനന്തപുരം ലത്തീൻ അതിരൂപത അദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുടെ പ്രഥമ ഇടയലേഖനം പുറത്തിറങ്ങി.
വിശ്വാസ പരിശീലനത്തിനും ആത്മായ ശാക്തീകരണത്തിനും ഊന്നൽ നൽകിയുള്ള തിരുവനന്തപുരം പ്രാദേശിക സഭയുടെ തുടർ പ്രയാണത്തിൽ സഭയുടെ പങ്കാളിത്തം ഉറപ്പാക്കി സ്നേഹത്തിലും സേവനദിനം ഒരുമിച്ചുള്ള ഒരു യാത്രയാണ് തന്റെ ലക്ഷ്യമെന്നും ഇതിനായി അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങൾ ഉൾപ്പെടെ പ്രാദേശിക സഭയിൽ ഇന്ന് പ്രവർത്തിക്കുന്ന വിവിധ ശുശ്രൂഷ സംവിധാനങ്ങളെ പരിശീലന- ബോധവൽക്കരണങ്ങളിലൂടെ ശക്തിപ്പെടുത്തുകയും സജീവമാകുകയും ദേശ-കാല സാഹചര്യങ്ങൾക്ക് അനുസൃതമായി നവീകരിക്കുമെന്നും ഇടയലേഖനം പറയുന്നു.
സഭയുടെ ദൗത്യം നിർവ്വഹണത്തിൽ നിന്ന് ആരെയും ഒഴിവാക്കിയില്ല. വിശ്വാസികളായ എല്ലാവരും സഭയുടെ കൂട്ടായ വളർച്ചയിൽ ഇടം നൽകുമെന്നും ഇടയലേഖനം വ്യക്തമാക്കുന്നു.
1937-ൽ സ്ഥാപിതമായത് മുതൽ രൂപതയെ മാതൃകാപരമായ ഇടയ ശുശ്രൂഷകളിലൂടെ കൈപിടിച്ചു നടത്തിയ മുൻ രൂപത അധ്യക്ഷൻമാരുടെ നിസ്തുലവും ത്യാഗനിർഭരവുമായ പ്രവർത്തനങ്ങളെ അനുസ്മരിച്ചും അവർക്ക് നന്ദി അർപ്പിച്ചും, ജ്ഞാനസ്നാനത്തിലൂടെ സഭാംഗങ്ങളായ എല്ലാവരെയും ക്രിസ്തു ധർമ്മത്തിൽ പങ്കാളികളാകാനും കൂട്ടുത്തരവാദിത്വവും കടമയും നിർവഹിക്കാനും ക്ഷണിച്ചു കൊണ്ടാണ് ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ തന്റെ ഇടയ ശുശ്രൂഷയ്ക്ക് തുടക്കം കുറിക്കുന്നത്.
മെത്രാഭിഷേക ചടങ്ങുകൾ മഹത്തരമാക്കിയ ദൈവത്തിന് വിശ്വാസ സമൂഹത്തിനും ഇടയിൽ ലേഖനത്തിലൂടെ നന്ദി അർപ്പിക്കുന്ന ആർച്ച് ബിഷപ്പ് ദൈവമഹത്വത്തിനും അതിരൂപതയുടെ നന്മയ്ക്കും ദൈവജനത്തിനുമായി തന്നെ സ്വയം സമർപ്പിക്കുകയാണ്.
ഇപ്പോഴത്തെ സാഹചര്യത്തിൽ നിലവിലുള്ള അതിരൂപത സെനറ്റും അതിരൂപത അജപാലന സമിതിയും കാലാവധി തീരുന്നത് വരെ തുടരുമെന്നും ഇടയലേഖനം പറയുന്നു.