തിരുവനന്തപുരം: കഴക്കൂട്ടം മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവും കോളേജിന്റെ സ്വയംഭരണ (Autonomous) പദവി പ്രഖ്യാപനവും ജൂലൈ 30 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കേരളാ മുഖ്യമന്ത്രി ശ്രീ വി.ഡി സതീശൻ നിർവഹിക്കുന്നു. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ് ജെ. നെറ്റോ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ശ്രീ. റോജി എം. ജോൺ കോളേജിന് യു.ജി.സി അനുവദിച്ച സ്വയംഭരണ പദവി പ്രഖ്യാപനം നടത്തും. കോളേജ് സ്ഥാപക പാട്രൻ മോസ്റ്റ് റെവ സൂസാപാക്യം എം, ഗതാഗത വകുപ്പ് മന്ത്രി ശ്രീ സി.പി ജോൺ , ചിറയിൻകീഴ് എം.എൽ എ ശ്രീമതി രമ്യാ ഹരിദാസ് കെ.ടി.യു വി.സി ഡോ. സിസാ തോമസ് തുടങ്ങി പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്നു.
