തൈക്കാട്: പാളയം ഫെറോന KLCWA- യുടെ നേതൃത്വത്തിൽ തൈക്കാട് ഇടവകയിൽ ‘സ്ത്രീകളും സമകാലിക പ്രശ്നങ്ങളും’ എന്ന വിഷയത്തിൽ സെമിനാർ നടത്തി. സെമിനാർ ഫെറോന കോർഡിനേറ്റർ ഫാ. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഫെറോന വികാരി മോൺ. വിൽഫ്രഡ് അനുഗ്രഹ പ്രഭാഷണം നടത്തി. KLCWA ഫെറോന പ്രസിഡന്റ് സുശീല ലോപ്പസ് ആമുഖ പ്രസംഗം നടത്തി. മൊബൈൽ അഡിക്ഷൻ, ഗുഡ് പേരന്റിങ്, പരിസ്ഥിതി, മാലിന്യ സംസ്ക്കരണം, വ്യക്തിത്വ വികസനം, സമൂഹത്തിൽ നടമാടുന്ന അക്രമവാസനയും പരിഹാരമാർഗ്ഗങ്ങളും എന്നീ അനൂകാലിക വിഷയങ്ങൾ സെമിനാറിൽ അവതരിപ്പിച്ചു. വിവിധ ഇടവകകളുടെ സ്കിറ്റ്, പ്രസന്റേഷൻ, കലാപരിപാടികൾ എന്നിവയുടെ അവതരണവും നടന്നു. സെക്രട്ടറി മറീന സ്റ്റീഫൻ സ്വാഗതവും വൈസ് പ്രസിഡന്റ് ജെസീന്ത നന്ദിയും പറഞ്ഞു. ആനിമേറ്റർ റീന ഷാജി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

